താമരശ്ശേരി:
കാട്ടുപന്നിയുടെ ആക്രമത്തിൽ 11 കാരന് സാരമായി പരുക്ക്.
പുതുപ്പാടി എലോക്കരയിൽ വെച്ച് ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റ് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന എലോക്കര കുറ്റിപ്പിലാക്കണ്ടി അമൽ അലിയാറി(11)ന് പരിക്കേറ്റത്. ഇടത്തേകാലിന്റെ കാൽമുട്ടിന് താഴെയാണ് ആഴത്തിൽ മുറിവേറ്റത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. പരിക്കേറ്റ അമൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.