Trending

ഇടിമിന്നലിൽ വീട്ടിൽ തീപിടുത്തം, ഇലക്ട്രോണിക്സ് ഉപകരണങ്ങളും, വസ്ത്രങ്ങളും, ബെഡും സീലിങ്ങും കത്തിനശിച്ചു.

 


താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് നമ്പൂരിക്കുന്നുമ്മൽ രാമചന്ദ്രൻ്റെ വീട്ടിലെ മുറിയിലാണ് തീ പടർന്നത്.
ഇന്നലെ ഉച്ചയോടെ ഉണ്ടായ ഇടിമിന്നലിലാണ് തീ പടർന്നത്.


വീടിനകത്തെ ബെഡും, മുറിയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും, റൂമിൻ്റെ സീലിങ്ങും കത്തിനശിച്ചു. വൈദ്യുതി മീറ്ററും, വയറിംങ്ങും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.

അപകട സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാഴി.

തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയൽക്കാരാണ് വെള്ളമൊഴിച്ച് തീ അണച്ചത്.
സമീപത്തെ മറ്റ് മൂന്നു വീടുകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.

വില്ലേജ് ഓഫീസറും, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post