Trending

പ്രഭാകരൻ നമ്പ്യാരുടെ നിര്യാണം;കുന്നിക്കൽ റസിഡൻസ് അസോസിയേഷൻ അനുശോചിച്ചു



താമരശ്ശേരി:
കുന്നിക്കൽ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയും, പൗര പ്രമുഖനു മായിരുന്ന മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാരുടെ നിര്യാണത്തിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം അനുശോചിച്ചു.

 വെഴുപ്പൂർ പ്രദേശത്തിന്റെ റോഡ് വികസനത്തിനായിസ്ഥലം വിട്ടു നൽകിയും, റോഡ് നിർമ്മാണത്തിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകനെയാണ് നഷടമായതെന്ന് അനുസ്മരണത്തിൽ അസോസിയേഷൻ പ്രസിഡണ്ട്  സുധി പറഞ്ഞു. സെക്രട്ടറി മുഹ്സിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, വിനോദ് മാസ്റ്റർ, ഒതയോത്ത് മജീദ്, ശിവദാസൻ ഏ.പി എന്നിവർ അനുസ്മരിച്ച്  സംസാരിച്ചു.

Post a Comment

Previous Post Next Post