Trending

താമരശ്ശേരി ചുരം ബദൽ റോഡിൽ കാറിൽ എത്തിയ സംഘം മിനി കണ്ടയ്നർ വാൻ ഡ്രൈവറ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചതായി പരാതി.



താമരശ്ശേരി :താമരശ്ശേരി ചുരം ബദൽ റോഡായ അടിവാരം - നാലാം വളവ് റോഡിലൂടെ മാനന്തവാടിയിലേക്ക് പോകുകയായിരുന്ന  ദോസ്ത് മിനി കണ്ടയ്നർ വാനിൽ എതിരെ ചുരം ഇറങ്ങി വരികയായിരുന്ന കറുപ്പ് നിറത്തിലുള്ള ആൾട്ടോ കാർ തട്ടിക്കുകയും, ശേഷം കാറിൽ നിന്നും ഇറങ്ങി വന്ന സംഘം കയ്യേറ്റം ചെയ്യുകയും, പാൻ്റിൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 50,000 ത്തോളം രൂപ നഷ്ടപ്പെടുകയും  ചെയ്തതതായാണ് പരാതി.

മാനന്തവാടിയിലെ വ്യാപാരിയായ മാനന്തവാടി ചെറ്റപ്പാലം സ്വദേശിയും, വാഹനത്തിൻ്റെ ഡ്രൈവറുമായ നിസാറിനാണ് മർദ്ദനമേറ്റത്, നിസാർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുത്. കാറിൽ ഒരു യുവതി അടക്കം മൂന്നു പേർ ഉണ്ടായിരുന്നതായി നിസാർ പറഞ്ഞു. രാത്രി ഏകദേശം 10 മണിയോടെയായിരുന്നു സംഭവം, ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികൾ പോലീസിൽ വിവരമറിയിച്ച അവസരത്തിൽ കാറുമായി സംഘം കടന്നുകളയുകയായിരുന്നു, കാറിൻ്റെ നമ്പർ നാട്ടുകാർ ഫോണിൽ പകർത്തിയിട്ടുണ്ട്.

നിസാർ താമരശ്ശേരി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post