കൊച്ചി : പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കടബാധ്യത മുഴുവന്‍ തീര്‍ത്ത് വീട് തിരികെ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് വടക്കേക്കര പഞ്ചായത്തിലെ സന്ധ്യയും മകളും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. എന്നാല്‍ സന്ധ്യയുടെയും മകളുടെയും മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. പലിശയടക്കം 8 ലക്ഷം രൂപ ബേങ്കിന് കൈമാറും. ഇന്ന് രാത്രി തന്നെ കുടുംബത്തിന് വീടിന്റെ താക്കോല്‍ തിരിച്ചു നല്‍കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മ്മാണം