താമരശ്ശേരി:
ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത്
എന്ന സന്ദേശത്തിന്റെ ഭാഗമായി പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി.
മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ ചെയ്തത്.സ്കൂൾ ലീഡർ ഇഹ്സാൻ എസ് റഹ്മാൻ,സ്പോർട്സ് ലീഡർ അലി മിയാൻ,അനയ്ലാൽ എന്നിവർ ചേർന്ന് ജഴ്സി സ്വീകരിച്ചു.ഹെഡ്മിസ്ട്രസ് മിനി ടീച്ചർ,പിടിഎ പ്രസിഡൻറ് ഫസൽ എ എം ,അബ്ദുൽനാസർ മാസ്റ്റർ,ത്രേസ്യാമ്മ ടീച്ചർ,ഷൈജു മാസ്റ്റർ , നഹ് ല എന്നിവർ എന്നിവർ പങ്കെടുത്തു.