താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്തായിട്ടാണ് ടൂറിസ്റ്റ് ബസ്സ് കുടുങ്ങിയത്. ബസ്സിൽ ഡീസൽ തീർന്നതായാണ് സംശയം, ഡീസലുമായാ ചുരം സംരക്ഷണ സമിതി പ്രവർത്തകർ അടിവാരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്. എന്നാൽ എയർ പൈപ്പ് പൊട്ടിയതാണ് എന്നാണ് ഡ്രൈവർ പറയുന്നത്. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും ഗതാഗത തിരക്ക് കൂടുതലായതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.