Trending

ചെന്നൈയില്‍ മൈസൂർ-ദർബാംഗ എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചു, കോച്ചുകൾ പാളം തെറ്റി, തീപിടിച്ചു





ചെന്നൈ
തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചെന്നൈ കവരൈപേട്ടയിലാണ് ട്രെയിന്‍ അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തി. കൂടൂതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക്  എത്തിച്ചു. അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post