പെരുമണ്ണ ചെമ്മലത്തൂർ തവിടിച്ചിറക്കുന്നുമ്മൽ ദേവദാസൻ (60) ആണ് പന്തിരങ്കാവ് പോലീസിന്റെ പിടിയിലായത്.കുട്ടി സ്കൂൾ വിട്ടുവരുന്ന വഴിയിൽ പിന്തുടർന്നെത്തി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിഎന്നാണ് കേസ്.
രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണത്തിന് പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ബിജു കുമാർ, എസ്ഐ മാരായ സനീഷ്, മഹേഷ്, സിവിൽ പോലീസ് ഓഫീസർ അജീഷ്,എന്നിവർ നേതൃത്വം നൽകി