Trending

താമരശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമം.




താമരശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമം.


താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ Dews & Co എന്ന IOC പെട്രോൾ പമ്പിലെ ജീവനക്കാരായ അടിവാരം സ്വദേശി റ്റിറ്റോ, തച്ചംപൊയിൽ സ്വദേശി അഭിഷേക് എന്നിവർക്ക് ഇന്നലെ അർദ്ധരാത്രി 12 മണിക്കാണ് മർദ്ദനമേറ്റത്.ജീപ്പിൽ ഡീസൽ അടിക്കാൻ എത്തിയ താമരശ്ശേരി കെടവൂർ സ്വദേശി യുനീഷ് ആണ് മർദ്ദിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു.റ്റിറ്റോയെ പമ്പിന് അകത്തും പുറത്തും ഓടിച്ചിട്ടാണ് അടിച്ചത്, തടയാൻ ശ്രമിച്ചപ്പോഴാണ് അഭിഷേകിന് മർദ്ദനമേറ്റത്.

100 രൂപക്ക് ഇന്ധനം നിറച്ച ശേഷം പണം കൈമാറുന്നതിനായി മെഷീനിൽ സംഖ്യ അടിച്ചപ്പോൾ നൂറ് ആയിരം എന്നായി, ഇതു തിരുത്തിയ ശേഷം പണം ട്രാൻസ്ഫർ ചെയ്താൽ മതിയെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും തന്നെ വഞ്ചിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് യുവാവിനെ പിടിച്ചു മാറ്റി ജീവനക്കാരെ രക്ഷിച്ചത്. പമ്പിൽ തീയണക്കുന്നതിനായി ബക്കറ്റിൽ സൂക്ഷിച്ച മണൽ നിലത്ത് ഒഴിക്കുകയും ചെയ്തു.

പമ്പ് ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post