താമരശ്ശേരി: താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായാണ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
താമരശ്ശേരി ഡിവൈഎസ്പി പി പ്രമോദ് ക്ലാസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ Dr. രാധിക അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിനും DYSP നേതൃത്വം നൽകി.
സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ദിപു പ്രേംനാഥ്, മുഖ്യാതിഥിയായി, ബ്ലോക്ക് പഞ്ചായത്ത് സസ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ , ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ, രേഷ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു, ലഹരിക്കെതിരെ യുവ കൂട്ടായ്മകൾ ഉണ്ടാവണമെന്നും, നിതാന്ത ജാഗ്രത പാലിക്കണമെന്നും, അതിന് കലാലയങ്ങളുടെ പിന്തുണ വേണമെന്നും ഡിവൈഎസ്പി അഭിപ്രായപ്പെട്ടു..