താമരശ്ശേരി :കോവിലകം റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമം നടന്നു. "നാം ഒരു കുടുംബം"എന്ന പേരിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി കൂഴാംപാല അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അഡ്വ. ജോസഫ് മാത്യു, CORWA സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എടവണ്ണ, CORWA ജില്ല സെക്രട്ടറി എം. കെ. ബീരാൻ, വൃന്ദാവൻ എസ്റ്റേറ്റ് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സേതുചന്ദ്രൻ, ഹരിതം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സരസ്വതി, ദേവരാജ്. പി.വി, അഡ്വ. ബെന്നി ജോസഫ്, സ്മിത സുരേഷ് എന്നിവർ ആശംസകൾ നേർന്നു. റെ സിഡന്റ്‌സ് അസോസിയേഷനിലെ വിമുക്ത ഭടൻമാരായ പദ്മനാഭൻ നമ്പ്യാർ, സുകുമാരൻ. സി, ശ്രീനിവാസൻ. എം. പി, സുകുമാരൻ. സി, ശ്രീനിവാസൻ. എം. പി, മനോജ്‌കുമാർ. സി, സുധീഷ്കുമാർ. സി എന്നിവരേയും പബ്ലിക് ലൈബ്രറി താമരശ്ശേരി മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ഇന്ദിരയേയും ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ സെക്രട്ടറി ഷംസീർ ഇല്ലിപ്പറമ്പിൽ സ്വാഗതവും ട്രഷറർ ജോൺ കെ. ജെ. നന്ദിയും പറഞ്ഞു.കുടുംബാംഗങ്ങളുടെ വിവിധ കലാ -കായിക മത്സരങ്ങൾ നടന്നു. സമ്മാനങ്ങൾ നൽകി.