Trending

"അടുക്കളയിലെ രസതന്ത്രം'' ശില്പശാല സംഘടിപ്പിച്ചു







താമരശ്ശേരി :നിത്യ ജീവിതത്തിൽ ഫാസ്റ്റ് ഫുഡ്‌ സംസ്കാരം ജീവിത ശൈലി രോഗങ്ങൾക്ക് എത്രമാത്രം കാരണമാകുന്നു എന്നും, ഭക്ഷണമാണ് ഔഷധം എന്നതിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടും നടത്തിയ ശില്പശാല വിജ്ഞാന പ്രദമായി. പ്രശസ്ത ഫുഡ്‌ ടെക്‌നോളജിസ്റ് ശ്രീ സജേഷ് തിപ്പിലിക്കാട് നയിച്ച ക്ലാസ്സിൽ അസോസിയേഷൻ പരിധിയിലുള്ള അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി. നിത്യ ഭക്ഷണത്തിൽ വരാൻ സാധ്യതയുള്ള മായങ്ങളെപ്പറ്റിയും, അവ എങ്ങിനെ മനസിലാക്കാം എന്നതിനെ പറ്റി നടന്ന അഭിമുഖവും
ഉപകാരപ്രദമായി.ഭക്ഷണമാണ് ഔഷധം എന്നതിന്റെ പ്രാധാന്യം എന്നതിന്റെയും, വിവിധ പ്രായക്കാരുടെ ഭക്ഷണ രീതിയെക്കുറിച്ചുള്ള ചർച്ചകളും വിജ്ഞാന പ്രദമായി. ഓണാഘോഷത്തോടെനുബന്ധിച്ചു നടന്ന ഗൃഹങ്കണ പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും ഇതൊടനുബന്ധിച്ചു നടന്നു. സെക്രട്ടറി ശ്രീ മുഹ്സിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ശ്രീ സുധി അധ്യക്ഷത വഹിച്ചു. വൃന്ദാവാൻ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ സേതു ചന്ദ്രൻ മുഖ്യാതിതിയായി പങ്കെടുത്തു.

Post a Comment

Previous Post Next Post