കോഴിക്കോട് ഐ ബി അസി എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് റേഞ്ച് ടീം ചമൽ പ്ലാത്തോട്ടം ഭാഗത്ത് നടത്തിയ റെയ്ഡിൽ രണ്ടു ബാ രലുകളിലായി സൂക്ഷിച്ച 400 ലിറ്റർ വാഷും വാറ്റുപക രണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച് കേസ് റജിസ്റ്റർ ചെയ്തു. പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു പിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി ഇ ഒ വിഷ്ണു ഡ്രൈവർ ഷിദിൻ എന്നിവർ പങ്കെടുത്തു