കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി ശരവണൻ ആണ് മരിച്ചത്. ഇയാളെ തള്ളിയിട്ടതാണോയെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. മംഗലൂരു - കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽനിന്നാണ് യുവാവ് വീണത്. ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ഇയാൾ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാൾ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ പറയുന്നു. ഇതിനെ തുടർന്നാണ് ഒരു യാത്രികനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.