Trending

സ്കൂൾ കായികമേള;ദീപശിഖ ഘോഷയാത്ര നാളെ താമരശ്ശേരിയിൽ





ഇതാദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്നകേരള സ്കൂൾ കായികമേളയുടെ ആവേശകരമായ മുന്നോടിയായുള്ള ദീപശിഖ ഘോഷയാത്ര നാളെ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും കാസറഗോഡ്, കണ്ണൂർ ,വയനാട് ജില്ലകളിലെ പ്രയാണത്തിന് ശേഷം കോഴിക്കോട് ജില്ലയിൽ താമരശ്ശേരിയിലാണ് ആദ്യ സ്വീകരണം നൽകുക.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീ അബൂബേക്കർ നയിക്കുന്ന ദീപശിഖ പ്രയാണം പ്രമുഖ കായിക താരങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങും . രാവിലെ 11 മണിക്ക് താമരശ്ശേരി പോസ്റ്റ് ഓഫീസ് പരിസരത്തുള്ള ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര, ബാനറുകൾ പിടിച്ച വിദ്യാർത്ഥികൾ, സ്‌കൂൾ ബാൻഡ്, സ്‌കൗട്ട് ആൻ്റ് ഗൈഡ്‌സ്, എസ്‌പിസി, എൻസിസി, കായിക വസ്‌ത്രധാരികളായ കായികതാരങ്ങൾ, കായിക അധ്യാപകർ, നാട്ടുകാർ എന്നിവർ അണിനിരക്കും. തുടർന്ന് ദീപശിഖാ റാലി ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ താമരശ്ശേരി ഗവ. യു.പി.എസ് സ്കൂളിലെത്തും. സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഔദ്യോഗിക സ്വീകരണത്തിന് ശേഷം ദീപ ശിഖാ പ്രയാണം - ജില്ലയിലെ മറ്റു സ്വീകരണകേന്ദ്രങ്ങളിലേക്ക് നിങ്ങും .

Post a Comment

Previous Post Next Post