Trending

തെങ്ങിൻ മുകളിൽ നിന്നും കുരങ്ങിൻ്റെ കരിക്ക് ഏറ്, കർഷകന് ഗുരുതര പരുക്ക്.





താമരശ്ശേരി:
കർഷകനു നേരെ  തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിഞ്ഞതിനെ തുടർന്ന് തലയ്ക്കും മുഖത്തും പരുക്കേറ്റു.


താമരശ്ശേരി  കട്ടിപ്പാറ സ്വദേശി രാജു ജോൺ തുരുത്തി പള്ളിക്ക് ഇന്ന്  രാവിലെ ഒൻപത് മണിയോടെയാണ് വിടിന് പുറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച്  തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിഞ്ഞതിനെ തുടർന്ന് പരുക്കേറ്റത്.

 രാജു ജോൺ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജു ജോണിൻ്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റിട്ടുണ്ട്. 



Post a Comment

Previous Post Next Post