Trending

ഭിന്നശേഷി വിദ്യാർഥിനി അഷിത ക്കും കുടുംബത്തിനും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ അന്തിയുറങ്ങാം, ബ്ളോക്ക് റിസോഴ്സ് സെൻ്റർ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു




 താമരശ്ശേരി: പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞ കൂരയിൽ കഴിഞ്ഞിരുന്നഭിന്നശേഷി വിദ്യാർഥിനി പള്ളിപ്പുറം തെക്കെ മുള്ളമ്പലത്തിൽ മഠത്തിൽ അഷിതക്കും കുടുംബത്തിനും  സുമനസ്സു കളുടെ സഹായത്താൽ വീടൊരുങ്ങി. രണ്ട് കുട്ടികളടക്കമുള്ള കുടുംബം   ചോർന്നൊലിക്കുന്ന കൂരയിൽ താമസിക്കുന്ന  പത്ര  വാർത്ത ശ്രദ്ധയിൽ പെട്ട ബ്ലോക്ക് റിസോഴ്സ് സെൻ്റർ അധികൃതർ വീടു നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.സർക്കാർ വിദ്യാഭ്യാസ ഏജൻസിയായ കൊടുവള്ളി ബി. ആർ. സിയുടെ നേതൃത്വത്തിൽ  നിർമ്മിച്ചവീടിൻ്റെ താക്കോൽദാനം മന്ത്രി എ.കെ.ശശീന്ദ്രൻ  നിർവ്വഹിച്ചു.



 സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുനിർത്തുകയും അവർക്ക് കൈതാങ്ങാവുകയും ചെയ്യുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്യമാണെന്ന് മന്ത്രി പറഞ്ഞു. അരികു വൽക്കരിക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അത് ഉത്തരവാദിത്വപൂർവ്വം നടപ്പിലാക്കാൻ പരിശ്രമിച്ചു വരുകയാണെന്നും അദ്ദേഹംപറഞ്ഞു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ അധ്യക്ഷത വഹിച്ചു.ബി.പി.സി. വി.എം.മെഹറലി സ്വാഗതം പറഞ്ഞു.  10 ലക്ഷത്തോളം രൂപ ചിലവിൽ സുമനസ്സുകളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയുംസഹായത്തോടെയാണ്  വീടു നിർമ്മാണം പൂർത്തിയാക്കിയതെന്ന് മെഹറലി പറഞ്ഞു. അഷിതയുടെ കുടുംബത്തിൻ്റെ സഹായം കൂടി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ വീട് പണി പൂർത്തികരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ  ബ്ളോക്ക് പഞ്ചായത്ത്
അംഗം സുമ രാജേഷ്,ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ അബ്ദുൽ നാസർ, വാർഡ് മെമ്പർ, എം.വി.യുവേഷ് ,എ ഇ ഒ പി.വിനോദ്,എച്ച്.എം.ഫോറം കൺവീനർ സക്കീർ , കെ.പി .വാസു, എ.അബ്ദുൽ നാസർ, പി.വിനയകുമാർ,റാഷി താമരശ്ശേരി,ഉസ്മാൻ. പി .ചെമ്പ്ര, കെ.കെ.മുനീർ,പി.വി.മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു. 




താമരശ്ശേരിയിൽ ഭിന്നശേഷി വിദ്യാർഥിനി അഷിതക്കും  കുടുംബത്തിനും  ബി.ആർ.സി. നിർമ്മിച്ചുനൽകിയ വീടിൻ്റെ താക്കോൽദാനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post