താമരശ്ശേരി: താമരശ്ശേരി എസ്.എൻ.ഡി.പി യോഗം ശാഖയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണവും,സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ ആഗ്ന യാമിയ്ക്ക് ആദരവും സംഘടിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ ഗുരുമന്ദിരത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടൻ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചരമശതാബ്ദി ആചരണ ചടങ്ങ് ആഗ്ന യാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിജയൻ പൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു.എസ് ബാബു ആനന്ദ് ,വത്സൻ മോടോത്ത്, ഷൈജു തേറ്റാമ്പുറം
കെ.ആർ രാജീവ്, പി.ജി. സജീവ്, രാഘവൻ വലിയേടത്ത്, മായാ രാജൻ , പി. ഹരിദാസൻ , ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു