താമരശ്ശേരി പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശമായ കട്ടിപ്പാറ പഞ്ചായത്തിലെ ഒൻപതാംവാർഡിൽപ്പെട്ട അമ്പൂക് ഭാഗത്ത് ജനവാസ കേന്ദ്രത്തോട് ചേർന്ന് മാലിന്യം തള്ളിയ ഒരു ടിപ്പർ ലോറിയും, മറ്റെരുമിനി ലോറിയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി താമരശ്ശേരി പോലീസിനെ ഏൽപ്പിച്ചു.കോഴിക്കോട് പട്ടണത്തിലെ മാളിൽ നിന്നും, കഴിഞ്ഞ ദിവസം താമരശ്ശേരി ഗ്രാമപഞ്ചത്ത് അധികൃതർ മാലിന്യം സംഭരിച്ചു വെച്ചതിനാൽ നടപടി സ്വീകരിച്ച കെട്ടിടത്തിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടെ തളളിയത്.
രണ്ടു വാഹനങ്ങളും കണ്ടു കെട്ടുമെന്ന് താമരശ്ശേരി എസ് ഐ ബിജു പറഞ്ഞു.