കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 23 അംഗൻവാടികളിലെയും കുട്ടികളുടെ അങ്കണവാടി കലോത്‌സ്‌വം മുണ്ടപ്പുറം MP ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്ത കലോത്സവത്തിന് ബേബി രവീന്ദ്രൻ (ചെയർപേഴ്സൺ, ക്ഷേമകാര്യം) അദ്ധ്യക്ഷം വഹിച്ചു. ജനപ്രതിനിധികളായ അബൂബക്കർ കുട്ടി, മുഹമ്മദ് മോയത്ത്, സാജിത ഇസ്മായിൽ, ബിന്ദു സന്തോഷ്, അനിൽ ജോർജ്, മുഹമ്മദ് ഷാഹിം, ശ്രീകുമാർ (AS),ICDS സൂപ്പർവൈസർ ലിത, ഹാരിസ് അമ്പായത്തോട്, PC തോമസ്, KV അസീസ്, അസീസ് കട്ടിപ്പാറ,S അരവിന്ദൻ, സെബാസ്റ്റ്യൻ KV, സലീം പുല്ലടി, ബാബു VP, PK സദാനന്ദൻ, വിദ്യാസാഗർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.