Trending

കെ എസ് കെ ടി യു പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

 താമരശ്ശേരി: ഗ്രാമപഞ്ചായത്തിലേക്ക് കെ എസ് കെ ടി യു നേതൃത്വത്തിൽ  പഞ്ചായത്ത് ഓഫീസ്മാർച്ചും നിവേദന സമർപ്പണവും  നടത്തി. പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക പട്ടയം വിതരണം ചെയ്യുക വൈദ്യുതി കുടിവെള്ളം റേഷൻ കാർഡ്   വഴി  തുടങ്ങിയ അടിയന്തരാവശങ്ങൾ പരിഹരിക്കുക, പഞ്ചായത്തിന്റെ വിവേചന നടപടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് താമരശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് നടന്ന മാർച്ച്  കെ എസ് കെ ടി യു താമരശ്ശേരി ഏരിയ സെക്രട്ടറി  എ പി സജിത്ത് ഉദ്ഘാടനം ചെയ്തു,  കർഷകസംഘം ഏരിയ സെക്രട്ടറി ടി കെ അരവിന്ദൻ മാസ്റ്റർ, കെഎസ്കെടിയു താമരശ്ശേരി ഏരിയ ട്രഷറർ സി കെ വേണുഗോപാലൻ കെഎസ് കെ ടി യൂ കമ്മിറ്റി അംഗം  പി ബിജു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു, കെഎസ്കെടിയു താമരശ്ശേരി സൗത്ത് മേഖലാ സെക്രട്ടറിസി കെ സുധീഷ്  സ്വാഗതം പറഞ്ഞു  നോർത്ത് മേഖല സെക്രട്ടറി  പി ,  സുധാകരൻ അധ്യക്ഷത വഹിച്ചു പരപ്പൻപൊയിൽ മേഖലാ സെക്രട്ടറി ടി കെ വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി

 ' വി പി ഗോപി മാസ്റ്റർ' ഹരിദാസൻ പരപ്പൻപൊയിൽ, 'കെ വി അബ്ദുൽ ലത്തീഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി ഉന്നതിയിലെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്  താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നിവേദനം നൽകി

Post a Comment

Previous Post Next Post