താമരശ്ശേരി:
കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരി കാരാടി ജംഗ്ഷനിൽ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് വാഹനം കാലിൽകയി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നേഴ്സിംഗ് അസിസ്റ്റൻ്റ്
കാരാടി സ്വദേശിനി ഷീജക്കാണ് പരുക്കേറ്റത്.
അണ്ടോണ കാരാടി റോഡിൽ നിന്നും സ്കൂട്ടർ ദേശീയപാതയിലേക്ക് പ്രവേശിക്കുംമ്പോൾ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ശർക്കര കയറ്റി വരികയായിരുന്ന പിക്കപ്പ് വാനണ് സ്കൂട്ടറിൽ ഇടിച്ചത്.
,രാവിലെ 6 മണിയോടെ യോഗാ ക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷീജയെ പിന്നീട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.