താമരശ്ശേരി: പാതി വില തട്ടിപ്പിൽ കാന്തപുരത്തെ ജീവകാരുണ്യ സംഘടനയായ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് നഷ്ടമായത് 1,88,08000 രൂപ, മുദ്ര വഴി വാഹനങൾക്ക് അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ പണമാണ് നഷ്ടമായത്. ഇതു സംബന്ധിച്ച് മുദ്ര ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഫസൽ വാരിസ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ ഭാരവാഹികൾക്കെതിരെ ബാലുശ്ശേരി പോലീസിൽ പരാതി നൽകി.
അതേ സമയം ഉണ്ണിക്കുളം മഹിളാസമാജം പ്രസിഡൻറ് രുഗ്മിണി തങ്ങൾക്ക് 5070800 രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ചും, കോട്ടൂർ മണ്ഡലം ജനശ്രീ മിഷൻ ചെയർമാൻ മുഹമ്മദലി 64000 രൂപ വാങ്ങി വഞ്ചിച്ചു എന്ന് കാണിച്ച് ബാലുശ്ശേരി പുനത്ത് സ്വദേശിനി അപർണാ മോഹനും ബാലുശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്..