താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ ഇരുതുള്ളിപ്പുഴയുടെ തീരത്ത് പൊലൂഷൻ കൺട്രോൾ ബോർഡിൻ്റെ റെഡ്കാറ്റഗറി ലിസ്റ്റിൽപ്പെട്ട് പ്രവർത്തിക്കുന്ന കോഴി അറവ് മാലിന്യ പ്ലാൻ്റായ ഫ്രഷ്കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിനെതിരെ ജനരോഷം ശക്തമാവുന്നു.
കൂടത്തായി അമ്പലമുക്കിൽ ആരംഭിച്ച ഫ്രഷ്കട്ട് വിരുദ്ധ സ്ഥിരം സമരപന്തലിലെ സമര നേതൃത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വിവിധ പ്രദേശങ്ങളിൽ നിന്ന് ഗ്രാമവാസികളായ ഫ്രഷ്കട്ട് ഇരകൾ റാലിയായി സമരപന്തലിലെത്തി.
ഫ്രഷ്കട്ട് വിരുദ്ധ സമരസമിതി കരിമ്പാലകുന്ന് കഴിഞ്ഞ 5 വർഷമായി ജനാധിപത്യ നിയമ പോരാട്ടം നടത്തുന്നവരാണ്.
ഇന്ന് കൂടത്തായി ആസാദ് സ്കൂളിൻ്റെ പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. സി പി ഐ (എം) കുടുക്കിൽ ഉമ്മരം ബ്രാഞ്ചിൻ്റെ നേതൃത്വത്തിലും, ചുടലമുക്ക് - കരിമ്പാലൻകുന്ന് നിവാസികളുടെ നേതൃത്വത്തിലും സമരപന്തലിലേക്ക് ഐക്യദാർഢ്യറാലി നടത്തി.
ഫാക്ടറി അടച്ചു പൂട്ടുന്നതു വരെ സമരം തുടരുമെന്നും, ഇതിനായി ജനാധിപത്യ, നിയമ പോരാട്ടങ്ങൾ നടത്തുമെന്നും സമരസമിതി വ്യക്തമാക്കി.
ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ
മുജീബ് കുന്നത്ത് കണ്ടി സ്വാഗതം പറഞ്ഞു,
പുഷ്പാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി.
ആൻ്റു മണ്ടകത്ത് ഉദ്ഘാടനം ചെയ്തു.
സീനത്ത് (ഓമശ്ശേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ), യൂവേഷ് (താമരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ)
തമ്പി പറകണ്ടത്തിൽ,
ചിന്നമ്മ മാത്യു,
മുഹമ്മദ് കോയ,
ഷീജ ബാബു,
ഏ.എം ഫൈസൽ,
നന്ദി അജ്മൽ ചുടല മുക്ക്,ഫൈസൽ. കരിമ്പാലകുന്ന് തുടങ്ങിയവർ സംസാരിച്ചു.