താമരശ്ശേരി: ദേശീയ പാതയിൽ പെരുമ്പള്ളി ഭജനമത്തിന് സമീപം ബൈക്കിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരുക്കേറ്റു.
ചേളന്നൂർ സ്വദേശിയായ അഫ്നാൻ, വെളളിമാട്കുന്ന് സ്വദേശി മിർഷാൻ എന്നിവർക്കാണ് പരക്കേറ്റത്, അഫ്നാനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, മിർഷാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.രാത്രി 9 മണിയോടെയായിരുന്നു അപകടം. ഇവർ ബൈക്കിൽ വയനാട് ഭാഗത്തേക്ക് പോകുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ഗുഡ്സ് ഓട്ടോ ബൈക്കിൽ ഇടിക്കുകയായിരുന്നു.