Trending

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി



കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 79ാം വാർഷികവും സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.

 ബഹുമാനപ്പെട്ട ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂളിൻ്റെ 80ാം വാർഷികാഘോഷത്തിൻ്റെ ലോഗോ മാനേജർ മറ്റു വിശിഷ്ട വ്യക്തികളോടൊപ്പം തിരി തെളിയിച്ച് പ്രകാശനം ചെയ്തു.
 പ്രമുഖഹാസ്യനടൻ ശ്രീ നിർമ്മൽ പാലാഴി മുഖ്യാതിഥിയായിരുന്നു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ ഫാ. ബിബിൻ ജോസ് CMI അധ്യക്ഷത വഹിച്ചു.



ഓമശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മി റ്റി ചെയർമാൻ ശ്രീ കരുണാകരൻ മാസ്റ്റർവാർഡ് മെമ്പർ ശ്രീമതി ഷീജ ബാബു എന്നിവർ ഉപഹാരസമർപ്പണം നടത്തി.
 സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. സിബി പൊൻപാറ CMI സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ തോമസ്സ് അഗസ്റ്റിൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
 PTA പ്രസിഡൻ്റ് ശ്രീ മുജീബ് കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ ടി.എ. സ്കൂൾ ലീഡർ കുമാരി ഗൗരി ബി എന്നിവർ ആശംസയർപ്പിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ ശ്രീമതി ബീന തോമസ്സ്, ശ്രീമതി ഷാലി ഫ്രാൻസീസ്, ശ്രീമതി സജി മാത്യു ഓഫീസ്സ് ക്ലർക്ക് ശ്രീ പി.എ ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.



 ശ്രീ സുധേഷ് വി നന്ദിയും പറഞ്ഞു. തുടർന്ന് നയന മനോഹരമായ  കലാസന്ധ്യ നടത്തപ്പെട്ടു.

Post a Comment

Previous Post Next Post