Trending

ഹൈബ്രിഡ് കഞ്ചാവ് കടത്തി; കൊച്ചിയില്‍ യുവതികള്‍ അറസ്റ്റില്‍




കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് ഒന്നര കിലോ കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്.

സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കൽ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ബാഗേജിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post