താമരശ്ശേരി മേഖലയിൽ മയക്കുമരുന്ന് വിതരണവും, കൊലപാതകങ്ങളും, ആക്രമ സംഭവങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉത്തരമേഖലാ ഡി ഐ ജി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയത്.
ഷിബിലയുടെ കൊലപാതകത്തിൽ പോലീനു വീഴ്ച സംഭവിച്ചു എന്ന റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിലാണ് പരിശോധന.
പോലീസ് സ്റ്റേഷനിലെ രേഖകളും, പ്രവർത്തന സംവിധാനങ്ങളും, വിശദമായി പരിശോധിച്ച DIG പോലീസ് സ്റ്റേഷനകത്ത് നിരവധി മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചു.
പോലീസ് സ്റ്റേഷൻ്റെ ബോർഡ് അടക്കം മാറ്റി സ്ഥാപിക്കും.
DIG യും, റൂറൽ SP കെ ഇ ബൈജുവും താമരശ്ശേരിയുടെ ചുമതലയുള്ള പേരാമ്പ്ര ഡി വൈ എസ് പിയും സ്റ്റേഷനകത്ത് കൂടികാഴ്ച നടത്തി.
സ്റ്റേഷനകത്തെ SHO, PRO അടക്കമുള്ളവരുടെ ഓഫീസുകളുടെ സ്ഥാനവും, പെയിൻ്റിങ്ങിൽ അടക്കം മാറ്റവും വരുത്തും