എറണാകുളത്ത് മദ്യലഹരിയില്‍ പിതാവിനെ മകന്‍ ചവിട്ടിക്കൊന്നു. പെരുമ്പാവൂര്‍ തെക്കുതല വീട്ടില്‍ ജോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അച്ഛന്‍ ബോധരഹിതനായിക്കിടക്കുന്നുവെന്ന് മെല്‍ജോ തന്നെയാണ് ബന്ധുക്കളെയും അയല്‍ക്കാരെയും അറിയിച്ചത്. ബന്ധുക്കള്‍ സഹോദരിയെ വിവരമറിയിച്ചു. ഇവര്‍ എത്തിയശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
പെരുമ്പാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെല്‍ജോ ആണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്. കൊലപാതക കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.