Trending

ഷഹബാസ് വധം; അക്രമി സംഘത്തിൽപ്പെട്ട കുട്ടിയുടെ പിതാവിൻ്റെ ക്വട്ടേഷൻ, ലഹരി മാഫിയാ ബന്ധം അന്വേഷിക്കണം.കെ കെ രമ.




താമരശ്ശേരി: താമരശ്ശേരിയിൽ കൊല ചെയ്യപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിൻ്റെ  മരണത്തിന് കാരണക്കാരായ വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവിൻ്റെ ക്വട്ടേഷൻ ബന്ധവും, ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന് കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു.

വീട്ടിൽ എത്തി മാതാപിതാക്കളുമായി സംസാരിച്ചെന്നും വളരെ സംങ്കടകരമായ അവസ്ഥയാണ് വീട്ടിലേതെന്നും രമ പറഞ്ഞു.

കൊച്ചു കുട്ടികൾ ഇത്തരത്തിലുള്ള ആക്രമങ്ങളിലേക്ക് മാറുകയും, കൊല ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നതും ഭീതിജനകമാണ്. 

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടിയുണ്ടാവണം. ഈ കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം.
പ്രതിസ്ഥാനത്തുള്ള കുട്ടികൾ എങ്ങിനെ ഇത്തരത്തിലുള്ള അക്രമത്തിലേക്ക് എത്തിയെന്നും  പരിശോധിക്കണം.

ഷഹബാസിനെ മർദ്ദിച്ച സംലത്തിലെ പ്രധാനിയായ കുട്ടിയുടെ പിതാവിൻ്റെ ഗുണ്ടാബന്ധത്തെപ്പറ്റി ഗൗരവമായി തന്നെ അന്വേഷണം നടത്തണം, ടി കെ രജീഷ് അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി കുട്ടിയുടെ പിതാവിൻ്റെ ബന്ധം പരിശോധിക്കണം. ക്വട്ടേഷൻ സംഘത്തോടൊപ്പം കുട്ടിയുടെ പിതാവ് നിൽക്കുന്ന ഫോട്ടോ പൂർണമായി ലഭിച്ചാൽ അതിൻ്റെ ഒരറ്റത്ത് മുഹമ്മദ് ഷാഫിയേയും കാണാൻ സാധിക്കും, രജീഷ് പരോളിൽ ഇറങ്ങിയ ശേഷം വയനാട്ടിൽ വെച്ചു നടത്തിയ പാർട്ടിയിൽ വെച്ച് എടുത്ത ചിത്രമാണ് ഇത് എന്നാണ് മനസ്സിലാക്കുന്നതെന്നും രമ പറഞ്ഞു.
ഇത്തരം ക്രിമിനലുകൾ തങ്ങളുടെ കുട്ടികളേയും ആതരത്തിൽ പരിശീലിപ്പിക്കുന്നുണ്ടോ എന്നും കണ്ടെത്തണം, ജയിലിൽ വെച്ചടക്കം ലഹരി ഉപയോഗിക്കുകയും, ലഹരി പാർട്ടി നടത്തുകയും ചെയ്യുന്ന സംഘങ്ങളുമായാണ് പിതാവിന് ബന്ധം, അതിനാൽ ഇത്തരം ക്രിമിനലുകളുടെ അടിവേര് അറുക്കുന്ന രൂപത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്നും കെ കെ രമ പറഞ്ഞു. 













 

Post a Comment

Previous Post Next Post