താമരശ്ശേരി:റോഡ് അരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ച കാർ നിർത്താതെ പോയി.
ഇന്നലെ പൂനൂർ ചീനി മുക്കിലാണ് സംഭവം.
റോഡ് അരികിലൂടെ നടന്നു പോയി കൊണ്ടിരുന്ന സാബിത്ത് വേണാടിയെയാണ് പുറക് വശത്തുകൂടി അമിത വേഗതയിൽ വന്ന KL 57- AC-0481- സ്വിഫ്റ്റ് കാർ ഇടിച്ചത്.
അപകടത്തിൽ സാബിത്ത് വേണാടിയുടെ വലതു കൈ മുട്ടിന് സാരമായി പരുക്കേറ്റു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ഒരു കൈകൾക്കും പൊട്ടൽ ഉള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി പോലിസ് സ്റ്റേഷനിൽ പരാതി നൽകി.