മാനന്തവാടി: കമ്പളക്കാട് പള്ളിമുക്ക് സിനിമാളിന് സമീപം റോഡരികില്‍ പാല്‍ വാങ്ങാന്‍ കാത്തു നില്‍ക്കുകയായിരുന്ന യുവതി ക്രൂയിസര്‍ ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍ തൊടുക ഹാഷിമിന്റേയും, ആയിഷയുടേയും മകള്‍ ദില്‍ഷാന (19)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പാല്‍ വാങ്ങാന്‍ റോഡരികില്‍ നിന്നു; നിയന്ത്രണം വിട്ടെത്തിയ വാഹനമിടിച്ച് തെറിപ്പിച്ചു; 19 കാരിക്ക് ദാരുണാന്ത്യം
byWeb Desk
•
0