Trending

സംസ്ഥാന പാത നവീകരണം; ചിലവഴിച്ചത് 228 കോടി; നടന്നത് വൻ ക്രമക്കേട്, ചെറുവിരൽ അനക്കാതെ രാഷ്ട്രീയ പാർട്ടികളും, യുവജനപ്രസ്ഥാനങ്ങളും.





താമരശ്ശേരി: സംസ്ഥാന സർക്കാർ 228 കോടി രൂപ ചിലവഴിച്ച് KSTP വഴി നവീകരണ പ്രവർത്തികൾ നടത്തിയ കൊയിലാണ്ടി -താമരശ്ശേരി - അരീക്കോട് -എടവണ്ണ സംസ്ഥാന പാത പണി പൂർത്തികരിച്ച് ഒരു വർഷം പിന്നിട്ടപ്പോഴേക്കും താഴ്ന്നു പോകുകയും, ഒരു തുള്ളി വെള്ളം പോലും അകത്തേക്ക് കടക്കാത്ത രൂപത്തിലുള്ള ഡ്രൈനേജ് പണിയും, നടക്കാൻ പറ്റാത്ത രൂപത്തിലുള്ള ഫുട്പാത്ത് പ്രവൃത്തിയും, കരാർ പ്രകാരമുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കാതിരിക്കുക, അഴുക്ക് ചാലിലൂടെ വൈദ്യുതി കേബിൾ സ്ഥാപിക്കുക തുടങ്ങി നിരവധി പരാതികൾ ഉയർന്നിട്ടും കരാറുകാർക്കതിരെ ചെറുവിരൽ അനക്കാൻ പോലും നാട്ടിലെ രാഷ്ട്രീയ പാർട്ടികളും, യുവജനപ്രസ്ഥാനങ്ങളും രംഗത്തുവന്നിട്ടില്ല എന്നത് ആശ്ചര്യകരമാണ്.

റോഡ് താഴ്ന്ന് ചാലുകളും, വരവുകളും രൂപപ്പെട്ടതിനാൽ ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഡ്രൈനേജ് നിർമ്മിച്ചിട്ടും പല ഭാഗത്തും വെള്ളം ഒഴുകുന്നത് റോഡിലൂടെ തന്നെയാണ്.

Post a Comment

Previous Post Next Post