താമരശ്ശേരി :പുല്ലാഞ്ഞിമേട് -കോളിക്കൽ റോഡിൽ വിനയ ഭവൻ സെമിനാരിക്ക് മുൻവശത്തായുള്ള വനത്തിൽ താമരശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 950 ലിറ്റർ വാഷും, വാറ്റിനായി ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ, പത്രങ്ങൾ, തുടങ്ങിയവയും, മലമുകളിൽ നിന്നും മാറ്റു കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാനായ സ്ഥപിച്ച പൈപ്പ് ലൈനും കണ്ടെത്തി.
പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജി, സി ഇ ഒ മനോജ് പി ജെ, ഒ ടി പ്രജീഷ്, പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ റോയ്, ഉദ്യോഗസ്ഥനായ ലിജുമോൻ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്