Trending

കേണൽ സോഫിയ ഖുറേഷിയെ കുറിച്ചുള്ള പരാമര്‍ശം; BJP മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്





ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിൽ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ്  BJP മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു



SEARCH
SIGN IN
OUR SITES
LIVE TV
OUR SITES
EPAPER
ONMANORAMA
THE WEEK
MAGAZINES & BOOKS
MANORAMA QUICKERALA
VANITHA
MANORAMA HORIZON
HELLO ADDRESS
M4MARRY
LOAD MORE
Home
Operation Sindoor
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Digital Exclusives
Indepth
Special Programs
Interviews
Daily Programs
Weekly Programs
Home
India
Latest
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; ബി‌ജെപി മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം
നാഷണല്‍ ഡസ്ക്
INDIA
Published on May 14, 2025, 02:07 PM IST
Share
കേണല്‍ സോഫിയ ഖുറേഷി, വിജയ് ഷാ

TOPICS COVERED
COLONEL SOFIA QURESHI
BJP
BREAKING NEWS
OPERATION SINDOOR
കരസേനാ ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ബിജെപി തനിനിറം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസും ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തായെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.


‘ഭീകരവാദികളുടെ സഹോദരി’ ഓപ്പറേഷന്‍ സിന്ദൂരിന്‍റെ മുന്‍നിരയിലുള്ള കരസേനാ ഉദ്യോഗസ്ഥ സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി വിജയ് ഷാ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നതോട പ്രസംഗത്തെ വളച്ചൊടിച്ചതാണെന്ന് മന്ത്രിയുടെ വിശദീകരണം. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സോഫിയ ഖുേറഷിയുടെ കുടുംബത്തിന്‍റെ മതം ചികയുന്നത് അങ്ങേയറ്റം അപലപനീയമെന്ന് കോണ്‍ഗ്രസ്. പ്രസ്താവന നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഷാഫി പറമ്പില്‍ എംപി.

വിജയ് ഷായുടേത് വിഷലിപ്തമായ വിദ്വേഷ പ്രസംഗമെന്ന് സിപിഎം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ അട്ടഹസിച്ച് ചിരിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി. മധ്യപ്രദേശിലെ മന്ത്രിയുടെ പരാമര്‍ശത്തില്‍ ബിജെപി ഉന്നത നേതൃത്വം മൗനം പാലിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ശന നടപടി വേണമെന്ന് പാര്‍ട്ടി എംപി സാഗരിക ഘോഷ് ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post