Trending

ഓൺലൈൻ വ്യാപാരികളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരികളെ തകർക്കുന്നു. അമീർമുഹമ്മദ് ഷാജി



താമരശ്ശേരി:
ഓൺലൈൻ വ്യാപാരികളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരികളെ തകർക്കകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ  വൈസ് പ്രസിഡൻ്റ്  അമീർമുഹമ്മദ് ഷാജി പറഞ്ഞു.VVES ചുങ്കംയൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.


യോഗത്തിൽ
S S L C , +2 ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു .


ചുങ്കം വ്യാപാരഭവനിൽ  നടന്ന പരിപാടി യൂണിറ്റ് പ്രസിഡണ്ട് എ പി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി അബ്ദുൽസലാം  സ്വാഗതം പറഞ്ഞു  KVVES  കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല രക്ഷാധികാരി പി സി അഷറഫ്  മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽയൂണിറ്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് ട്രഷറർ പി എം സാജു വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. K V V E S വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സരസ്വതി, K V V E S കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ എ കെ അബ്ദുള്ള, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് റുഖിയ ലത്തീഫ്, K V V E S യൂത്ത് വിംഗ് ചുങ്കം യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് കുമാർ തുടങ്ങി യൂണിറ്റ് നേതാക്കന്മാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ജനറൽബോഡി യോഗത്തിൽ മൂന്ന് പ്രമേയങ്ങൾ പാസാക്കി 


 1:കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗത കുരുക്ക് കച്ചവട സ്ഥാപനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചുരത്തിൽ ബൈപ്പാസ് എത്രയും വേഗം നിർമിച്ച് പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം കേരള ഗവൺമെന്റിനോടും ബന്ധപ്പെട്ട അധികാരികളുടെ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.


2 താമരശ്ശേരി ചുങ്കത്ത് ഫയർ സ്റ്റേഷൻ അനുവദിക്കുക  


3 യുവജനങ്ങളുടെയും സ്കൂൾ കുട്ടികളുടെയും ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് അധികാരികളോട് ആവശ്യപ്പെടുന്നു. 
യോഗത്തിന്റെ നന്ദി പ്രകാശനം യൂണിറ്റ് വൈസ് പ്രസിഡണ്ട്  ഷാജി ജോൺ രേഖപ്പെടുത്തി

Post a Comment

Previous Post Next Post