കണ്ണൂര്‍: മട്ടന്നൂരില്‍ ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. മൃതദേഹങ്ങൾ വീട്ടിലെ രണ്ട് മുറികളിൽ നിന്നാണ് കണ്ടെത്തിയത്.
ഉച്ചയായിട്ടും വീടിന് പുറത്തേക്ക് ആരെയും കാണാതായതോടെ അയല്‍ക്കാര്‍ ദമ്പതികളുടെ മകനെ വിളിച്ചറിയുക്കുകയായിരുന്നു. പിന്നാലെ ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരികെ എത്തി വാതില്‍ മുട്ടി. തുറക്കാതെ വന്നപ്പോള്‍ വീടിൻ്റെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് കയറുകയായിരുന്നു. ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു
മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിൻ്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ