Trending

തെങ്ങിൽ കയറുകയായിരുന്ന അതിഥി തൊഴിലാളി ഷോക്കേറ്റ് റോഡിലേക്ക് വീണു





താമരശ്ശേരി :താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയരികിൽ കോരങ്ങാട് വെച്ച്  തെങ്ങിൽ തേങ്ങയിടാനായി കയറിയ ബംഗാൾ സ്വദേശി  ഷോക്കേറ്റ് റോഡിലേക്ക് വീണു.

 പൂനൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി  പാണ്ടയാണ് തെങ്ങിൽ നിന്ന് താഴെ വീണത്. 

സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ  കോരങ്ങാട് അഷ്റഫിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു . വൈദ്യുത ലൈനിൽ തട്ടിനിൽക്കുകയായിരുന്ന ഉണങ്ങിയ തെങ്ങോല താഴെക്ക് ഇടാൻ ശ്രമിക്കുമ്പോഴാണ് HDലൈനിൽ നിന്ന് ഷോക്കേറ്റ് റേഡിലേക്ക് വീണത്.    താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ    നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായാണ്  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്.

Post a Comment

Previous Post Next Post