Trending

താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോ യുടെ സമ്പൂർണ്ണ നവീകണം ഉദ്യോഗസ്ഥ സംഘം ഡിപ്പോ സന്ദർശിച്ചു.




താമരശ്ശേരി.കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നായ മലയോര താലൂക്ക് ആസ്ഥാനമായ താമരശ്ശേരി ഡിപ്പോയുടെ സമ്പൂർണ്ണ നവീകരണത്തിൻ്റെ ഭാഗമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരും ആർക്കിടെക്റ്റും, ജനപ്രതിനിധികളും, വികസന സമിതി ഭാരവാഹികളും ഡിപ്പോ സന്ദർശിച്ചു താമരശ്ശേരി ഡിപ്പോയുടെ നവീകരണം സംബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി എം എൽ എ ഡോ.എം.കെ.മുനീറിൻ്റെ സാന്നിധ്യത്തിൽ കേരള ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായിട്ടാണ് ഡിപ്പോയുടെ സമഗ്ര വികസനത്തിനുള്ള നടപടികൾ ആരംഭിച്ചത്. കോഴിക്കോട് കൊല്ലേഗൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ മാറ്റുന്നതിനു വേണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തത്തോട് കൂടി (പി.പി.പി മാതൃകയിൽ ) ഡിപ്പോ നവീകരിക്കുന്നതിനു വേണ്ടിയുള്ള മാസ്റ്റർ പ്ലാനാണ്തയ്യാറാക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജയൻ, എ എക്സി അരുൺ, എ ഇ പ്രസാദ്, ആർക്കിടക് ബിനു, എ ടി ഒ സുമേഷ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, എം എൽ എ യുടെ പ്രതിനിധികളായി ഖലീൽ, റിയാസ് ഖാൻ, വികസന സമിതി അംഗങ്ങളായ അഷറഫ് വി കെ, റാഷി താമരശ്ശേരി, ഗഫൂർ തുടങ്ങിയവരാണ് ഗ്യാരേജ് സന്ദർശിച്ചത്

Post a Comment

Previous Post Next Post