താമരശ്ശേരി :
തിരക്കേറിയ നഗരങ്ങളിൽ പോലും ജീവൻ പണയം വെച്ച അപകടത്തിൽപ്പെട്ടവരെയും, ഗുരുതരാവസ്ഥയിൽ ഉള്ളവരെയും ജീവന രക്ഷിക്കാൻ ഹോസ്‌പിറ്റലിനെ ലക്ഷ്യമാക്കി നീങ്ങുന്നവരാണ് ആംബുലൻസ ഡ്രൈവർമാർ.
ഓരോ ജീവനും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി ഗതാഗത തിരക്കുള്ള ഭാഗങ്ങളിൽ ആംബുലൻസിന് വഴിയൊരുക്കിയും സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന ഒരുപറ്റം സഹജീവി സ്നേഹികൾ.
വയനാട് മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഹൈവേയിൽ എന്നും എപ്പോഴും സേവം സന്നദ്ധരായ കർമ്മ സന്നദ്ധർ. താമരശ്ശേരി ചുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഗതാഗ തടസ്സം നേരിടുന്ന സ്ഥലങ്ങളിൽ സഹായവുമായി എത്തുന്നവർ, ഇങ്ങനെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്കായി ജീവിതം മാറ്റിവെച്ച ഒരുപറ്റം മനുഷ്യസ്നേഹികളുടെ സംഗമമാണ് അടിവാരത്ത് വെച്ച് നടന്നത്.
ലൈഫ് ഗാർഡ് ആബുലൻസ് റോഡ് എമർജൻസി ടീം കോഴിക്കോട് ,വയനാട് ജില്ലയിലെ പ്രവർത്തകരുടെ സ്നേഹസംഗമം വയനാട് എൻഫോഴ്സ്മെൻ്റ് എം വി ഐ അജിൽ കുമാർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മനു ചുള്ളിയോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈഫ് ഗാർഡ് പ്രസിഡൻ്റ് ലത്തീഫ് അടിവാരം അധ്യക്ഷത വഹിച്ചു.
ഷിജോ ഐസക്,
സുലൈമാൻ ബത്തേരി, ഷാജു ഐസക്, ശ്രീപേഷ്, സലീം വളപ്പിൽ, ചുരം സംരക്ഷണ സമിതി സെക്രട്ടറി സുകുമാരൻ, പ്രസിഡൻ്റ് മൊയ്തു മുട്ടായി, മുനീർ താമരശ്ശേരി, ഹനീഫ, ഷംസു പുലിയിൽ തുടങ്ങിയവർ സംസാരിച്ചു.