Trending

വിവാഹ വീട്ടിൽ നിന്നും പണക്കവറുകൾ അടങ്ങിയ പെട്ടി പൊളിച്ച് മോഷണം.

 



പേരാമ്പ്ര: പൈ തോത്ത് കല്യാണ വീട്ടിൽ കവർച്ച. ഇന്നലെ രാത്രിയാണ് വീടിൻ്റെ അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച് ഓഫീസ് മുറിയിൽ സൂക്ഷിച്ച പണപട്ടി കവർന്നത്.

 കോറോത്ത് സന്ദാനന്ദൻ്റെ വീട്ടിലാണ് കവർച്ചനടന്നത്.

വിവാഹത്തോനുബന്ധിച്ച് പാരിതോഷികമായി ലഭിച്ച പണ കവറുകൾ അടങ്ങിയ പ്പെട്ടിയാണ് കവർന്നത്.

 വീട്ടുടമയുടെ മകളുടെ കല്യാണം ഇന്നലെ വീട്ടിൽ വെച്ച് നടന്നിരുന്നു, രാത്രി 10.30 ഓടെ സദാനന്ദനും ഭാര്യയും മകനും കിടന്നുറങ്ങി.

 രാവിലെ പന്തൽ പൊളിക്കാനെത്തിയവരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ചരീതിയിൽ കണ്ടെത്തിയത്, തുടർന്ന് വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന പേരാമ്പ്ര  പോലിസും ഡോഗ് സ് കോഡ് വടകരയിൽ നിന്നും ഫിങ്കൽ പ്രിൻ്റ് വിധഗ്ദർ പരിശോധ നടത്തി. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആദ്യമാണെന്നും പ്രതികളെ ഉടൻ പിടി കൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post