നീൽഗിരി: നീൽഗിരി നെല്ലാകോട്ടയിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിൽ കൊല്ലപ്പെട്ട
നെല്ലാക്കോട്ട ഒമ്പതാം മൈല്‍ സ്വദേശി മൈമൂനയുടെ
മരുമകൾ ഹൈറുന്നീസ ഇവരുടെ സഹോദരി ഹസീന എന്നിവർ പോലീസ് പിടിയിൽ.
ഹസീനയുടെ ഭർത്താവ് ജയിലിലാണ്, ഇയാളെ പുറത്തിറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊല നടത്തിയത്.
രണ്ടു പേരും ചേർന്ന് കൊല നടത്തി ആഭരണം കൈക്കലാക്കിയ ശേഷം വീടുപൂട്ടി രക്ഷപ്പെടുകയായിരുന്നു.
ആദ്യഘട്ടത്തിൽ സൂചനകൾ ഒന്നും ഇല്ലാത്തതിനാൽ നീൽ ഗിരി പോലീസ് 4 സംഘങ്ങളായി തിരിഞാണ് അന്വേഷണം ആരംഭിച്ചത്.വിവരങ്ങൾ ശേഖരിച്ച 24 മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
പുതപ്പു വിൽപ്പനക്കായി എത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത് എന്ന രൂപത്തിൽ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശവും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഇതു പങ്കു വെക്കുകയും ചെയ്തിരുന്നു.