Trending

കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു




താമരശ്ശേരി: തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമവും എസ്എസ്എൽസി, പ്ലസ് ടു, മദ്രസ, USS ,LSS  പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വയനാട് സഫാരി ഹിൽസ് റിസോർട്ടിൽ വെച്ച് നടന്നു.




രാവിലെ 7 30ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് പരിസരത്തു നിന്നും കമ്മിറ്റിയുടെ രക്ഷാധികാരി സി കെ ഹുസൈൻ (ബാവ) ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെ പരിപാടിക്ക് തുടക്കം കുറിച്ചു.




ഉപഹാര സമർപ്പണത്തിന്റെയും കലാപരിപാടികളുടെയും ഉദ്ഘാടനം സെക്രട്ടറി കെ കെ സിദ്ദീഖ് നിർവഹിച്ചു. വിവിധ സെഷനുകളിലായി സി കെ യൂസഫ് മാസ്റ്റർ, അലി കാരാടി, സുബൈർ, ടി അനീഷ്, സെയ്തലവി, സലാം ചെമ്പ്ര, സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു. 
പി മുനീർ ചെമ്പ്ര അധ്യക്ഷവഹിച്ചു. ടി അലി സ്വാഗതവും പി.ശരീഫ് നന്ദിയും പറഞ്ഞു.സി.വി.അഷ്റഫ് ,എ.ടി.ഷൗക്കത്ത്, സി.വി.റഷീദ്, പി.ശംസുദ്ധീൻ, ഒ.കെ.നാസർ, സി.കെ.ശരീഫ്, എൻ.നൗഷാദ്, കെ.സി.സിദ്ധീഖ് പരിപാടിക്ക് നേതൃത്വം നൽകി നറുക്കെടുപ്പിലൂടെയും അല്ലാതെയും നിരവധി സമ്മാനങ്ങളും ഡയലോഗ് ഡിജിറ്റൽ ഗാലറിയും, ദിയ ഗോൾഡ് താമരശ്ശേരി, എന്നിവർ  നൽകിയ ഗിഫ്റ്റും ശ്രദ്ധേയമായി.

Post a Comment

Previous Post Next Post