Trending

കാടുകയറി പോലീസ് സബ്ഡിവിഷൻ ഓഫീസ്.




താമരശ്ശേരി: താമരശ്ശേരി പോലീസ് സബ് ഡിവിഷൻ ഓഫീസ് കെട്ടിടം കാടുകയറിയ നിലയിൽ.

ചുമരിൽ ആൽമരം വളർന്നും, കാട്ടുവള്ളികൾ പടർന്നു പിടിച്ചുമാണ് കെട്ടിടത്തിൻ്റെ പിൻഭാഗം കാടുമൂടിയത്.

ആൽമരങ്ങൾ പിഴുത് മാറ്റിയില്ലെങ്കിൽ കെട്ടിടത്തിൻ്റെ ചുമർ തകരാനും, വള്ളികൾ വെട്ടിമാറ്റിയില്ലെങ്കിൽ ഇഴജന്തുക്കൾ ഓഫീസിന് അകത്തുകയറാനും സാധ്യതയുണ്ട്.

കെട്ടിടത്തോട് ചേർന്നുള്ള റോഡിൽ ഏതു സമയത്തും നിലംപൊത്താറായ രൂപത്തിൽ ഉണങ്ങിയ തെങ്ങ് നിലനിൽക്കുന്നുണ്ട്. ഇത് മുറിച്ചുമാറ്റിയില്ലെങ്കിൽ ആളുകളുടെ തലയിലോ, കട്ടിടത്തിൻ്റെ മുകളിലോ പതിക്കാൻ സാധ്യതയുണ്ട്. 

Post a Comment

Previous Post Next Post