Trending

ദേശീയപാതയോരത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി.




താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും, അമ്പായത്തോടിനും മദ്ധ്യേ വെച്ചാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
റോഡിൻ്റെ എതിർവശത്തു നിന്നും റോഡ് മുറിച്ചു ഇഴയുന്നത് കണ്ട യാത്രക്കാർ പോലീസിൽ വിവരമറിയിച്ചു., തുടർന്ന്‌ പോലീസ് അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ആർ ആർ ടി അംഗങ്ങൾ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്, ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

ആർ ആർ ടി അംഗം കരീം പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിട്ടയക്കും.

Post a Comment

Previous Post Next Post