Trending

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


താമരശ്ശേരി:
ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്റെ ഭാഗമായി
ചെമ്പ്ര ഗവൺമെന്റ് എൽപി സ്കൂളിൽ വച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 താമശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി സ്റ്റേഷൻ എ എസ് ഐ  ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചടങ്ങിൽ രാസ ലഹരിക്കെതിരെ മികച്ച പ്രവർത്തനം നടത്തിയ കുന്നമംഗലം സ്റ്റേഷനിലെ സി പി ഒ യും പ്രദേശത്ത് കാരനുമായ കെ അജീഷിനെചടങ്ങിൽ ആദരിച്ചു. സംഘവേദി സെക്രട്ടറി കെ പി ബൈജു സ്വാഗതവും പ്രസിഡണ്ട്  സി കെ ജിതിൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post