കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ ഹൈക്കോടതി.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.
പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ എന്തധികാരമെന്നും ഹൈക്കോടതി ചോദിച്ചു.
കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി.
ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി.
നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന് കോടതി വാക്കാൽ പറഞ്ഞു.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും കോടതി പറഞ്ഞു.
എന്നാൽ കുറ്റാരോപിതർക്ക് ജാമ്യം നൽകുന്നതിനെതിരെ ഷഹബാസിൻ്റെ കുടുംബം നിലപാടെടുത്തു, തങ്ങളുടെ വാദവും കേൾക്കണമെന്ന് ആവശ്യം അംഗീകരിച്ച് ജാമ്യ ഹരജിയിൽ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി.