Trending

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസും ഇടിച്ചു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


പേരാവൂർ: കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ മകൻ കാർലോ (ഒരു വയസ്) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറു പേർക്ക് പരിക്കേറ്റു. കുഞ്ഞിന്‍റെ മാതാപിതാക്കളുടെ പരിക്ക് ഗുരുതരമാണ്.

കർണാടകയിലെ രാമ നഗരക്ക് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. കാർ ഡിവൈഡറിലിടിച്ച് മറിയുകയും മറിഞ്ഞ കാറിന് പിന്നിലായി ബസ് ഇടിക്കുകയുമായിരുന്നു.

ഗുരുതമായി പരിക്കേറ്റ മറ്റുള്ളവരെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post