കൊടുവള്ളി: കഴിഞ്ഞ ശനിയാഴ്ച കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷ(21) നെ വീട്ടിൽ കയറി തട്ടി കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ രണ്ട് പേരെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മൻ സിലിൽ മുഹമ്മദ് റിസ് വാൻ (22), ചിപ്പിലിക്കുന്ന് കളത്തിങ്കൽ അനസ് (24) എന്നിവരാണ് പിടിയിലായത്. ക്വാട്ടേഷൻ സംഘമെത്തിയ കാറിനൊപ്പമുണ്ടായിരുന്ന ബൈക്കിന്റെ ഉടമയാണ് മുഹമ്മദ് റിസ് വാൻ.
താമരശ്ശേരി കോടതിയിൽ ഹാജരാകിയ ഇരുവരെയും റിമാൻഡ് ചെയ്തു.
തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം നൽകിയ കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഷാഫിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.